Header Ads

  • Breaking News

    സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും




    പീഡനക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോൾ റൂമിലാണ് ഹാജരാവുക. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളി കളഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ നടിയെ കണ്ടത് ഒരു തവണ മാത്രമാണെന്നും, അത് തിരുവനന്തപുരം നിള തിയേറ്ററിലെ സിനിമയുടെ പ്രിവ്യൂ ഷോയിൽ വെച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ദീഖ് പറഞ്ഞിരുന്നു. സംഭവം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വെച്ച് നടിയെ കണ്ടിട്ടില്ലെന്നും സിദ്ദീഖ് മൊഴി നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad