ചെന്നൈ ഐഎഎഫ് എയർഷോ: പരിപാടി കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു
ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം.100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്നിരവധി പേർ രാവിലെ 11 മണിക്ക് മുമ്പ് മറീന ബീച്ചിൽ തടിച്ചുകൂടിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് വിവരം. കനത്ത ചൂടിനെ പോലും വകവെക്കാതെയാണ് പലരും പരിപാടി കാണാനെത്തിയത്.
No comments
Post a Comment