പത്തനംതിട്ട ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.
പത്തനംതിട്ട കലഞ്ഞൂർ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.രണ്ടുമാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കലഞ്ഞൂരിൽ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് പുലി കുടുങ്ങുന്നത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ മുഖത്ത് ചെറിയ പരുക്കുകളുണ്ട്. പരിക്കുകൾ ഗുരുതരമല്ലാത്ത സാഹചര്യത്തിൽ പുലിയെ ഇന്ന് തന്നെ വനത്തിൽ തുറന്നു വിടും.രണ്ടുമാസം മുമ്പ് കലഞ്ഞൂർ രാക്ഷസൻ പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. നാട്ടുകാർ ദൃശ്യങ്ങളും പകർത്തിയിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചതും ഇപ്പോൾ പുലി കുടുങ്ങിയതും.
No comments
Post a Comment