തിരുവനന്തപുരം മീഡിയ സിറ്റിയുടെ പതിമൂന്നാമത് സിനിമ, മാധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിൽ ഗിരീഷ് കുന്നുമ്മലിന്റെ കുറിഞ്ഞിക്ക് മികച്ച നേട്ടം.
ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവഹിച്ച കുറിഞ്ഞി സിനിമയ്ക്ക് മീഡിയ സിറ്റിയുടെ അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു.
മികച്ച ഗോത്ര ഭാഷ സിനിമയുടെ സംവിധായകനായി ഗിരീഷ് കുന്നുമ്മലും ,
മികച്ച ബാലതാരമായി ആവണി ആവൂസും, മികച്ച ഗാനരചിതയാവായി പ്രമോദ് കാപ്പാടും,
മികച്ച പുതുമുഖ ഗായികയായി ദേവനന്ദ ഗിരീഷും, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡിന് പ്രകാശന്‍ ചെങ്ങലും അർഹനായി.ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് തിരുവനന്തപുരം കിഴക്കേകോട്ടയിലെ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന
എ. റ്റി ഉമർ അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ നൽകും.
No comments
Post a Comment