Header Ads

  • Breaking News

    ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് ഹൈക്കോടതി




    ഭരണഘടനക്ക് മുകളിലല്ല മത വിശ്വാസമെന്ന് കേരള ഹൈക്കോടതി. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിനെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. എല്ലാ മതങ്ങളിലും പുരാതനമായ ആചാരങ്ങളുണ്ടാകാം ആ മതവിശ്വാസങ്ങളോട് ചിലർക്ക് യോജിപ്പും ചിലർക്ക് വിയോജിപ്പുമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഒരാളുടെ മത വിശ്വാസം മറ്റൊരാളെ അടിച്ചേൽപ്പിക്കരുതെന്നും കോടതി ഓർമ്മപ്പെടുത്തി.ധനകാര്യ മന്ത്രിയ്ക്ക് കൈ കൊടുത്തത് ശരിയത്ത് നിയമ ലംഘനമാണെന്നും. അതിലൂടെ പ്രായപൂർത്തിയായ വിദ്യാർത്ഥിനി വിശ്വാസലംഘനം നടത്തിയെന്ന് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് കുന്നമംഗലം പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം തളളിയാണ് ജസറ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ അബ്ദുൾ നൗഷാദാണ് തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്

    No comments

    Post Top Ad

    Post Bottom Ad