Header Ads

  • Breaking News

    എന്റെ പേര് വലിച്ചിഴക്കരുത്, അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാന്‍ അല്ല’: ബൈജുവിന്റെ മകള്‍.



    മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബൈജുവിന്റെ മകള്‍ രംഗത്ത്. കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ പറഞ്ഞു. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുബൈജു ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്.

    അപകടത്തിന് ശേഷം പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു വിസമ്മതിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് നടന്‍ തയ്യാറായില്ലെന്നാണ് വിവരം..വണ്ടിയാകുമ്പോള്‍ തട്ടും എന്ന് ബൈജു പറഞ്ഞു. ‘സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പോ തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാര്‍ത്തയാണോ? ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ല. വേറെ ആളെ നോക്കണം’ ബൈജു കയര്‍ത്തു.

    ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad