ഡിസംബർ മുതൽ കണ്ണൂരിൽ നിന്ന് പുതിയ പ്രതിദിന സർവീസുകളുമായി ഇൻഡിഗോ
മട്ടന്നൂർ :- ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഡിസംബർ മുതൽ പ്രതിദിന സർവീസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വിസ്താരയുമായുള്ള ലയന നടപടികളുടെ ഭാഗമായി എയർ ഇന്ത്യ സർവീസ് അവസാനിപ്പിച്ചതോടെ രണ്ടുവർഷമായി കണ്ണൂർ - ഡൽഹി സർവീസുണ്ടായിരുന്നില്ല. ദമാമിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചയിൽ മൂന്നു സർവീസുണ്ട്. സർവീസുകൾ വർധിപ്പിക്കുന്നതിൻന്റെ ഭാഗമായി ജനുവരി മുതൽ എയർ ഇന്ത്യ എക്സ‌്പ്രസിൻ്റെ അഞ്ചു വിമാനങ്ങൾ കണ്ണൂരിൽ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശൈത്യകാല ഷെഡ്യൂളിൽ അബുദാബി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 17 സർവീസും ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് 12 സർവീസും നടത്തും. ദുബായിയിലേക്ക് ആഴ്ചയിൽ എട്ടും മസ്‌കറ്റിലേക്ക് ഏഴും സർവീസുകളുണ്ടാകും. റാസൽഖൈമ, ദമാം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നും ബഹ്റൈൻ, ജിദ്ദ, കുവൈത്ത്, റിയാദ് സെക്ടറുകളിൽ രണ്ടുംസർവീസുകൾ നടത്തും.
ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയു ടെ പ്രതിദിന സർവീസുകളുണ്ടാകും. മുംബൈയിലേക്ക് ആഴ്ചയിൽ നാലു സർവീസുകളാണുള്ളത്. ആഭ്യന്തര സർവീസുകൾക്ക് പുറമേ അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ അന്താരാഷ്ട്ര സർവീസും നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ടുദിവസം തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 112 സർവീസും ഇൻഡിഗോ 92 സർവീസുമാണ് നടത്തുക. ഒക്ടോബർ 30 -നാണ് വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂൾ തുടങ്ങുക.
No comments
Post a Comment