കൊച്ചിയില്‍ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി: ഒരു തൊഴിലാളി മരിച്ചു
കൊച്ചി: എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി. മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അജയ് വിക്രമന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
No comments
Post a Comment