അത് ഞാനല്ല, ദയവ് ചെയ്ത് വിശ്വസിക്കരുത്’; പരാതിയുമായി ഗായിക ചിത്ര.
എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഗായിക കെ എസ് ചിത്ര. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കെ എസ് ചിത്ര പൊലീസില്‍ പരാതി നല്‍കി.
പരാതിക്കു പിന്നാലെ സൈബര്‍ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിച്ചുവെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.
10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണെന്നും ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയായിരുന്നു വ്യാജ വാഗ്ദാനങ്ങള്‍.
No comments
Post a Comment