കാറിൻ്റെ മുകളിലിരുന്ന് യുവാവിൻ്റെ സാഹസിക യാത്ര; സംഭവം മൂന്നാറിൽ നിന്ന് മടങ്ങവേ
കാറിൻ്റെ മുകളിലിരുന്ന് യുവാവിൻ്റെ സാഹസിക യാത്ര. മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലൊരാളാണ് കാറിൻ്റെ മുകളിലിരുന്ന് യാത്ര ചെയ്തത് .ആലുവ സ്വദേശികളായ സുജിത്തും സുഹൃത്തുക്കളുമാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യം പകർത്തിയതിൻ്റെ പേരിൽ വാഹനത്തിന് കുറുകെ കാർ നിർത്തി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും സമീപത്തെ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് ഇവർ വാഹനം ഓടിച്ച് കയറ്റി. പൊലീസെത്തിയപ്പോഴേക്കും വാഹനവുമായി സംഘം കടന്നു
No comments
Post a Comment