പരിയാരം മെഡിക്കൽ കോളേജിലെ പാമ്പ് ശല്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ :- പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും കോളേജ് ഹോസ്റ്റലിലും പാമ്പുകളുടെ ശല്യം രൂക്ഷമായിട്ടും കാട് വെട്ടി തെളിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 23 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയിലും കാർഡിയോളജി വാർഡിലും പാമ്പ് കയറിയിരുന്നു. ആശുപത്രി കെട്ടിട പരിസരം കാട് കയറിയിട്ട് ദിവസങ്ങളായി.
വിദ്യാർത്ഥികളും ജീവനക്കാരും ഭീതിയോടെയാണ് വഴി നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
No comments
Post a Comment