Header Ads

  • Breaking News

    വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിൽ അധ്യാപകരുടെ പൊതുസ്ഥലം മാറ്റം നടത്തരുത് - മനുഷ്യാവകാശ കമ്മീഷൻ




    കണ്ണൂർ :- അധ്യാപകരുടെ പൊതുസ്ഥലം മാറ്റം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂർ ശ്രീപുരം ഗവ.ഹയർ സെക്കന്ററി സ്കുളിലെ 15 അധ്യാപകരെ 2023 ഫെബ്രുവരി 15 ന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. അധ്യയന വർഷത്തിന്റെ അവസാനപാദത്തിൽ മോഡൽ പരീക്ഷക്കിടയിലാണ് സ്ഥലം മാറ്റം നടന്നതെന്നും ഇത് പഠനത്തെ പ്രതികൂലമായി ബാധിച്ചെന്നും രക്ഷകർത്താവ് കൂടിയായ പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

    കോടതി വ്യവഹാരങ്ങൾ കാരണമാണ് ഒറ്റയടിക്ക് സ്ഥലംമാറ്റം നടത്തേണ്ടി വന്നതെന്നും ഇത് പഠനത്തെ ബാധിച്ചിട്ടില്ലെന്നും ഡി.പി.ഐ അറിയിച്ചു. കോടതി ഇടപെട്ട വിഷയമായതിനാൽ കമ്മീഷന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ഭാവിയിൽ ഇത്തരം ഒരു അവസ്ഥ ഒഴിവാക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആലക്കോട് വായക്കമ്പ സ്വദേശി എം.ജി. സജീവൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

    No comments

    Post Top Ad

    Post Bottom Ad