സൂപ്പർ ലീഗ് കേരളയിൽ അപരാജിത കുതിപ്പ് തുടർന്ന് കണ്ണൂർ വാരിയേഴ്‌സ്
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് തൃശ്ശൂർ മാജിക് എഫ് സി മത്സരത്തിൽ കണ്ണൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ടീം കളിക്കളത്തിൽ മുന്നേറിയത്.
ആക്രമണ തന്ത്രങ്ങളോടെയാണ് ഇരുടീമുകളും ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് എത്തിയത്. തുടർന്ന് കളിയുടെ ആദ്യ മിനുട്ടുകളിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന കണ്ണൂർ വാരിയേഴ്സ് ആദ്യ പകുതിയിൽ തന്നെ തുടർച്ചയായി രണ്ട് ഗോളുകൾ നേടി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം ജയം കുറിച്ചു.തൃശൂരിനായി അർജുനും കണ്ണൂരിനായി അഡ്രിയാൻ സർഡിനെറോ, റിഷാദ് ഗഫൂർ എന്നിവരുമാണ് സ്കോർ ചെയ്തത്.
ആറ് കളിയിൽ 12 പോയൻ്റുമായി കണ്ണൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് . അതേ സമയം കളിയിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ് ഉള്ളത് . ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന കണ്ണൂർ, സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തപ്പോൾ ആദ്യവിജയത്തിനായി തൃശൂർ ഇനിയും കാത്തിരിക്കണം. ഞായറാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം.
No comments
Post a Comment