ട്രെയിനിൽ എസി കോച്ചുകളിൽ യാത്ര, തക്കം കിട്ടിയാൽ ഫോൺ മോഷണം; പ്രതി പിടിയിൽ
ട്രെയിനില്‍ ഒന്നരലക്ഷം രൂപയുടെ ഐഫോണ്‍ കവര്‍ന്ന കേസിൽ പ്രതി പിടിയില്‍. ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്ത്, യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നയാളെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാടാമ്പുഴ പാലത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെന്ന 36 കാരനാണ് അറസ്റ്റിലായത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനായ വിജയകൃഷ്ണന്റെ ഒന്നരലക്ഷം വില വരുന്ന ഐഫോണ്‍ കവര്‍ന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
No comments
Post a Comment