കാരവാനില്‍ ഇരിക്കുന്നത് കണ്ടിട്ടില്ല, അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്ത്തി രജനികാന്ത്
ചെന്നൈ: മലയാള സിനിമാ മേഖലയിലെ അഭിമാനതാരം ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടന്‍ രജനികാന്ത്. ഫഹദ് ഫാസിലിനെ പൊലെയൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ അഭിനയമാണ് ഫഹദിന്റേതെന്നും രജനികാന്ത് പറഞ്ഞു.
‘വേട്ടയനിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും ഫഹദിനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും ഈ കഥയ്ക്ക് ഫഹദ് ആവശ്യമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം, ഫഹദിന്റെ സിനിമകളൊന്നും അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. വിക്രമും മാമന്നനുമാണ് ആകെ കണ്ടിട്ടുള്ളത്. ഈ രണ്ട് സിനിമയിലും വളരെ സീരിയസ് കഥാപാത്രമായാണ് ഫഹദ് എത്തിയത്.
വേട്ടയനില്‍ എന്റര്‍ടൈനര്‍ കഥാപാത്രമാണ് ഫഹദിനുള്ളത്. ഇത് എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് അവിടെയുണ്ടായിരുന്നവര്‍ എന്നോട് പറഞ്ഞത്, സര്‍ ഫഹദിന്റെ മലയാള സിനിമകള്‍ കാണണം അദ്ദേഹം ഒരു സൂപ്പര്‍ ആര്‍ട്ടിസ്റ്റാണെന്ന്.
കേട്ടതൊക്കെ ശരിയാണെന്ന് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി. ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാന്‍ പോലും കിട്ടാറില്ല. കാരവാനില്‍ ഇരിക്കുന്നത് കണ്ടിട്ട് പോലുമില്ല. ഷോട്ട് റെഡിയാകുമ്പോള്‍ എവിടെ നിന്നെങ്കിലും ഓടിയെത്തും. പെട്ടെന്ന് ഷോട്ട് തീര്‍ത്ത് പോകുകയും ചെയ്യും’. വളരെ മികച്ച നടനാണ് അദ്ദേഹമെന്നും രജനികാന്ത് പറഞ്ഞു
No comments
Post a Comment