Header Ads

  • Breaking News

    NMMS പരീക്ഷയ്ക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം




    കണ്ണൂർ :- കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംസ്‌ഥാനതലത്തിൽ നടത്തുന്ന നാഷനൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ് (എൻഎംഎംഎസ്) പരീക്ഷയ്ക്ക് 15 വരെ അപേ ക്ഷിക്കാം. വിദ്യാർഥിക്കു സ്വന്തമായോ പ്രിൻസിപ്പൽ വഴിയോ ഓൺലൈൻ അപേക്ഷ നൽകാം. ഫീസില്ല. അപേക്ഷിച്ചതിനുശേഷം അതിൻ്റെ പ്രിൻ്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിൻസിപ്പലിനു സമർപ്പിക്കണം. ഹാർഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ട. കേന്ദ്രീയ / ജവാഹർ നവോദയ / സിബിഎസ്‌ഇ / റസിഡൻഷ്യൽ / മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.

    കേന്ദ്ര പദ്ധതിപ്രകാരം കേരളത്തിലെ 3473 കുട്ടികൾക്ക് ഓരോ വർഷവും സ്കോളർഷിപ് കിട്ടും. സംവരണം പാലിക്കും. പരീക്ഷയിൽ അർഹത നേടുന്നവർക്ക് 9 - 12 ക്ലാസുകളിൽ വർഷം 12,000 രൂപ സ്കോളർഷിപ് ലഭിക്കും. ഇതിന് തുടർന്നും സർക്കാർ / എയ്‌ഡഡ് സ്കൂ‌ളിൽ പഠിക്കണം. ഒൻപതിൽ 55%, പത്തിൽ 60%, പതിനൊന്നിൽ 55% എന്ന ക്രമത്തിൽ വാർഷിക പരീക്ഷകളിൽ സ്കോർ നേടണം. പട്ടികവിഭാഗക്കാർക്ക് 5% ഇളവുണ്ട്. ഏഴാം ക്ലാസ് വാർഷിക പരീക്ഷയിൽ 55% മാർക്ക് വേണം; പട്ടിക വിഭാഗത്തിന് 50%. രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്. നവംബർ 16ന് ഒഎംആർ ശൈലിയിൽ നടത്തുന്ന എൻഎംഎംഎസ് പരീക്ഷയിൽ 40% മാർക്ക് നേടണം. പട്ടികവിഭാഗക്കാർ 32%. 

    No comments

    Post Top Ad

    Post Bottom Ad