Header Ads

  • Breaking News

    ലഡാക്കില്‍ ഇന്ത്യ കൂറ്റന്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു; 150 കോടി ചെലവഴിക്കുന്നത് സൗര കാന്തിക മണ്ഡലങ്ങള നിരീക്ഷിക്കാന്‍




    ന്യൂഡല്‍ഹി: ലഡാക്കില്‍ 150 കോടി രൂപ മുതല്‍ മുടക്കി ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ്(എന്‍എല്‍എസ്ടി) സ്ഥാപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ് രണ്ട് മീറ്റര്‍ ക്ലാസ് ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ-റെഡ് (ഐആര്‍) നിരീക്ഷണ സംവിധാനമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനാത്മകതയും സംബന്ധിച്ച സുപ്രധാന ശാസ്ത്ര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലിസ്‌കോപ്പ് രണ്ട് മീറ്റര്‍ ക്ലാസ് ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ-റെഡ്(ഐആര്‍) നിരീക്ഷണ സംവിധാനമായിരിക്കും.


     തീവ്ര ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് ഭൂമിയിലെ ബഹിരാകാശ-ഉപകാരണങ്ങളെയും റേഡിയോ ആശയവിനിമയം, ജിപിഎസ് സിഗ്‌നലുകള്‍ തുടങ്ങിയവ തടസ്സപ്പെടുത്താന്‍ സാധിക്കും. അത് കൊണ്ട് തന്നെ ഇവയെ കുറിച്ച് കൂടുതല്‍ അറിയുകയും വേണ്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായതിനാലാണ് ടെലിസ്‌കോപ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.സൗര കൊടുങ്കാറ്റുകള്‍ കോടിക്കണക്കിന് ടണ്‍ പ്ലാസ്മയെയും അതുമായി ബന്ധപ്പെട്ട കാന്തികക്ഷേത്രങ്ങളെയും സൂര്യനില്‍ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്നുണ്ട്. അവയില്‍ ചിലത് ഭൂമിയില്‍ ഭൗമ കാന്തിക കൊടുങ്കാറ്റുകള്‍ക്ക് തന്നെ കാരണമായേക്കാം. ഇത് ഭൂമിയിലെ ചില സേവനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ പ്രൊഫസര്‍ അന്നപൂര്‍ണി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് നിര്ണ്ണായകമായ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിക്ക് അന്തിമ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും ബാക്കിയെല്ലാം പൂര്‍ത്തിയായെന്നും അന്നപൂര്‍ണി സുബ്രമണ്യം വെളിപ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad