Header Ads

  • Breaking News

    ഹജ്ജ് തീർത്ഥാടനം 2025 ; കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേർക്ക് അവസരം




    മലപ്പുറം :- അടുത്തവർഷത്തെ ഹജ്ജിനായി കേരള ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിൽ കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേർക്ക് അവസരം കിട്ടും. ക്രമനമ്പർ ഒന്നു മുതൽ 1711 വരെയുള്ള അപേക്ഷകർക്കാണ് അവസരം കിട്ടുക. 

    ഈ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഡിസംബർ 16-ന് മുൻപായി ആദ്യഗഡുവും രണ്ടാംഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ ഓൺലൈനായോ പണമടയ്ക്കാം. ഫോൺ : 0483 2710717. hajcommittee.gov.in.

    No comments

    Post Top Ad

    Post Bottom Ad