അത്യാവശ്യ കാര്യമുണ്ട് ഉടൻ എത്തണം’; 250ഗ്രാം ഉരുളകിഴങ്ങ് കാണാതായതിന് പൊലീസിനെ വിളിച്ചുവരുത്തി യുവാവ്
മോഷണം നടന്നാൽ പൊലീസിനെ വിളിക്കുകയെന്നത് സാധാരണ സംഭവമാണ്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ മോഷണം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി. മോഷണ വസ്തു ഉരുളക്കിഴങ്ങാണ്. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് ശർമ്മയാണ് ഉരുളക്കിഴങ്ങ് കാണാതായതിന് പൊലീസിനെ വിളിച്ചു വരുത്തിയത്.
കേട്ടപാതി കേൾക്കാതെ പാതി പാഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് മോഷ്ടിക്കപ്പെട്ടത് ഉരുളകിഴങ്ങാണെന്ന് മനസിലായത്.മദ്യപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതേ എന്നും ഉത്തരം.എന്നാൽ താൻപകൽ മുഴുവൻ പണിയെടുത്ത ക്ഷീണത്തിൽ മദ്യപിച്ചതാണെന്നും കേസ് ഉരുളകിഴങ്ങ് മോഷ്ടിച്ചതാണെന്നും ഇയാൾ പറഞ്ഞു.പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ലെങ്കിലും
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പൊലീസിന് അഭിനന്ദനവും വിജയ് ശർമ്മയ്ക്ക് വിമർശനവും. അടിയന്തര സേവന നമ്പറിൽ വിളിച്ച ഉടൻ എത്തിയതിനാണ് പൊലീസിന് അഭിനന്ദനം. പൊലീസിന് വിലപ്പെട്ട സമയം കളഞ്ഞതിനാണ് വിജയ് ശർമ്മയ്ക്ക് വിമർശനവും ഉയർന്നു.
No comments
Post a Comment