Header Ads

  • Breaking News

    തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25.07 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ




    തളിപ്പറമ്പ: തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട കാറിൽ കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ പെരിങ്ങോം മടക്കാം പൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസി ൻ്റെ പിടിയിലായത്. തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന യിലാണ് ഹോണ്ട സി ആർ വി കാറിൽ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിൽ കടത്തി കൊണ്ടു വരുകയായി രുന്ന 25.07 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ കെ.കെ.രാജേന്ദ്രൻ, പി വി ശ്രീനിവാസൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ കെ കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി ശ്രീകാന്ത്, കെ വിനോദ്, പി വി സനേഷ്, പി സൂരജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി വി അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad