സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക് 267 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക് 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തുകൾക്ക് 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്. അതേസമയം സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു . നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.
No comments
Post a Comment