Header Ads

  • Breaking News

    പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന



    ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.

    ഡല്‍ഹിക്ക് പുറമേ, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വര്‍ധനയോടെ, റീട്ടെയില്‍ വില ഇപ്പോള്‍ മുംബൈയില്‍ 1,754.50 രൂപയും ചെന്നൈയില്‍ 1,964.50 രൂപയും കൊല്‍ക്കത്തയില്‍ 1,911.50 രൂപയുമാണ്.

    No comments

    Post Top Ad

    Post Bottom Ad