സംസ്‌ഥാനത്ത് സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് 827 സ്‌കൂളുകളെന്ന് കണ്ടെത്തൽ
തിരുവനന്തപുരം :- സർക്കാർ അംഗീകാരമില്ലാതെ 827 സ്‌കൂളുകൾ സംസ്‌ഥാനത്തു പ്രവർത്തിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. പ്രീപ്രൈമറി മുതലുള്ളവ ഇക്കൂട്ടത്തിലുണ്ട്. ഏറെയും കേന്ദ്ര സിലബസ് സ്ഥാപനങ്ങളാണെന്നാണു വിവരം.
ഈ സ്‌കൂളുകൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. എറണാകുളം മട്ടാഞ്ചേരിയിൽ അംഗീകാരമില്ലാത്ത പ്രീപ്രൈമറി സ്‌കൂളിലെ വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മർദിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയത്.
No comments
Post a Comment