വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ ഇന്നു മുതൽ പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിൽ ; ഇനി മുതൽ പ്രത്യേക ഹാജർ ബുക്കും മുവ്മെൻ്റ് റജിസ്‌റ്ററും ഉണ്ടാവില്ല
തിരുവനന്തപുരം :- വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഇനിമുതൽ എക്സ്റ്റൻഷൻ ഓഫീസർ. ഗ്രാമ വികസനവകുപ്പിലെ വി.ഇ.ഒ.മാരുടെ തസ്തികപ്പേരിലെ 'വില്ലേജ്' ഒഴിവാക്കി അവരെ പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിലേക്ക് മാറ്റി.ഇത്രയും കാലം ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിമാർക്ക് കീഴിലായിരുന്നു വി.ഇ.ഒ.മാരുടെ പ്രവർത്തനം.
വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസർമാർക്ക് ഇനി പഞ്ചായത്തുകളിൽ പ്രത്യേക ഹാജർ ബുക്കും മുവ്മെൻ്റ് റജിസ്‌റ്ററും പാടില്ല. ഇന്നു മുതൽ ജോലി ചെയ്യുന്ന പഞ്ചായത്തിലെ പൊതു ഹാജർ ബുക്കിൽ ഒപ്പുവയ്ക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ.
എല്ലാ ഫീൽഡ്‌തല യാത്രകളും മറ്റ് ഔദ്യോഗിക യാത്രകളും പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെയാകണമെന്നും സർക്കുലറിലുണ്ട്. ഔദ്യോഗിക യാത്രകളുടെ വിവരം പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരുടെ മൂവ്‌മെന്റ് റജിസ്റ്ററിൽ എക്സ്‌റ്റൻഷൻ ഓഫിസർമാരും രേഖപ്പെടുത്തണം. എക്സ്‌റ്റൻഷൻ ഓഫിസറുടെ ഹാജർ സബന്ധിച്ചു പഞ്ചായത്ത് സെക്രട്ടറിമാർ എല്ലാ മാസവും 25നു മുൻപായി ബ്ലോക്ക് പഞ്ചായത്തിലേക്കു സാക്ഷ്യപത്രം നൽകിയാൽ മാത്രമേ അവർക്കു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശമ്പളം അനുവദിക്കാൻ പാടുള്ളുവെന്നും സർക്കുലറിൽ പറയുന്നു.
No comments
Post a Comment