Header Ads

  • Breaking News

    ഇരിട്ടി നഗരത്തിൽ വീണ്ടും കവർച്ച ; ടൗണിലെ പള്ളിയിലെ മൂന്ന് നേർച്ചപ്പെട്ടികൾ കവർന്നു .



    ഇരിട്ടി:ഇരിട്ടി നഗരത്തിൽ മോഷണം പതിവാകുന്നു.  നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും രണ്ടരലക്ഷം രൂപ കവർന്ന് രണ്ടാഴ്ച തികയും മുൻപേ വീണ്ടും കവർച്ച ഉണ്ടായി.  നഗരത്തിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടി കളാണ്  കള്ളൻ കവർന്നത്. പള്ളിയുടെ ആൾത്താരയുടെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ അകത്തുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും കവർന്നു. 

    ഇരുപത്തി അയ്യായിരം രൂപയോളം കവർന്നതായി പള്ളി അധികൃതർ  പറഞ്ഞു. 

    തലയിൽ മുണ്ടിട്ട് മോഷണം നടത്തുന്ന  മോഷ്ടാവിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

    ബുധനാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് മോഷ്ടാവ് പള്ളിയിൽ എത്തുന്നത്. ഒന്നരമണിക്കൂറിലേറെ കള്ളൻ ഇവിടെ ചിലവഴിച്ചട്ടുണ്ട്.

     പള്ളി ആൾത്താരയുടെ പൂട്ട് തകർത്ത ശേഷം അകത്തു കടന്ന കള്ളൻ അകത്തു ണ്ടായിരുന്ന രണ്ട് ഇരുമ്പ് നേർച്ച പ്പെട്ടികളും ഒരു മരം കൊണ്ട്  നിർമ്മിത നേർച്ചപ്പെട്ടിയും കവർന്നു.

     നേർച്ചപ്പെട്ടികൾ പുറത്തെടുത്ത് കൊണ്ടുവന്ന് ഇതിലെ പണം കവർന്നശേഷം തിരികെ കൊണ്ടു വെക്കുകയായിരുന്നു. ഈ സമയത്ത് പള്ളിവികാരി ഫാ. വിനു ക്ലീറ്റസ് മാത്രമാണ് പള്ളിയിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം നല്ല ഉറക്കമായിരുന്നതിനാൽ അറിയാൻ കഴിഞ്ഞില്ല.  മൂന്ന് നേർച്ചപ്പെട്ടികളിലും കൂടി ഇരുപത്തി അയ്യായിരം രൂപയോളം ഉണ്ടാകാമെന്ന് കണക്കാക്കുന്നതായി ഫാ. വിനു ക്ലീറ്റസ് പറഞ്ഞു.

    നിരീക്ഷണ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും തല മറച്ചതിനാൽ മോഷ്ടാവ് ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 

    ഇരിട്ടി എസ് ഐ ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസും  വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

    അന്വേഷണം ആരംഭിച്ചു.


    No comments

    Post Top Ad

    Post Bottom Ad