Header Ads

  • Breaking News

    ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്‌കീമുമായി സര്‍ക്കാര്‍



    തിരുവനന്തപുരം: ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുദ്രവിലയുടെ പകുതിത്തുകയടച്ച് കേസില്‍ നിന്നൊഴിവാകാമെന്ന് സര്‍ക്കാര്‍. മുദ്രവിലയില്‍ 50 ശതമാനം ഇളവിനുപുറമേ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള വിലകുറച്ചുകാണിച്ച ആധാരങ്ങള്‍ക്കാണിത് ഈ തീരുമാനം ബാധകം. റവന്യു റിക്കവറിക്കു വിട്ട കേസുകള്‍ക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നല്‍കാം. നോട്ടീസ് ലഭിക്കാത്തവരും കോമ്പൗണ്ടിങ് സ്‌കീമിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്.1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ റിപോര്‍ട്ടുചെയ്ത അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സെറ്റില്‍മെന്റ് കമ്മിഷന്‍ മുഖേനയാണ് തീര്‍പ്പാക്കുന്നത്. ഇതിന് മുദ്രവിലയ്‌ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുദ്രവിലയില്‍ 60 ശതമാനവും ഫീസില്‍ 75 ശതമാനവും പരമാവധി ഇളവുപ്രഖ്യാപിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റാതെ തിരികെവരുകയോ പണം ഒടുക്കാതിരിക്കുകയോ ചെയ്താല്‍ ജപ്തിയുണ്ടാകും. ഒടുക്കാനുള്ള തുക സബ് രജിസ്ട്രാര്‍ ഓഫീസില്‍ പണമായോ ഇപേമെന്റായോ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ഡിഡിയായോ ബാങ്കേഴ്‌സ് ചെക്കായോ നല്‍കാം.

    No comments

    Post Top Ad

    Post Bottom Ad