Header Ads

  • Breaking News

    വായുമലിനീകരണം: നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ; ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ സമയത്തില്‍ മാറ്റം




    വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ. ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ദില്ലി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക.

    കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ രാവിലെ ഒൻപത് മുതല്‍ വൈകിട്ട് 5.30 വരെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാക്കി പുനഃക്രമീകരിച്ചു.ഓഫീസ് സമയത്ത് നിരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. ദില്ലിയിൽ വായു ഗുണനിലവാരം അതീവഗുരുമായി 400 ന് മുകളിലാണ്.

    ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്കുമുള്ള നിയന്ത്രണം ശക്തമാക്കി. പുകമഞ്ഞ് രൂക്ഷമാകുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അതേസമയം ഓഫ് ലൈൻ ക്ലാസുകളുള്ളവർക്കായി സർക്കാർ പ്രത്യേക മാർഗനിരദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും നിർദേശമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad