ജില്ലയിൽ വളർത്തുനായ്ക്കളിലും പൂച്ചകളിലും വൈറസ് രോഗങ്ങൾ പടരുന്നു
കണ്ണൂർ :- ജില്ലയിൽ വളർത്തുനായ്ക്കളിൽ വൈറസ് രോഗങ്ങൾ പടരുന്നു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറൽ ഇൻഫെക്‌ഷൻ (വൈറൽ ഹെമറേജിക് എൻ്ററൈറ്റിസ്) രോഗങ്ങളാണ് വ്യാപകമാകുന്നത്. പാർവോ ചെറിയതോതിൽ പൂച്ചകളിലും പടരു ന്നതായി വെറ്ററിനറി ഡോക്ടർമാർ പറയുന്നു. പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് വൈറസ് രോഗങ്ങളെ തടയാനുള്ള പ്രതിവിധി.
കുത്തിവെപ്പെടുക്കാനായി നായകളെ ആസ്പത്രിയിലെത്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മുൻ കരുതലെടുത്തില്ലെങ്കിൽ ചൂടുകൂടുന്നതോടെ രോഗം വ്യാപകമായി പടർന്നുപിടിക്കുമെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.ബിജു, സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ പദ്‌മരാജ് എന്നി വർ പറഞ്ഞു.വൈറസ് രോഗമായതിനാൽ ചികിത്സ പൂർണമായും ഫലപ്രദമല്ല. പ്രതിരോധമാണ് പോംവഴി.
രോഗലക്ഷണങ്ങൾ - കനൈൻ ഡിസ്റ്റമ്പ
ആദ്യം വിശപ്പില്ലായ്മ പ്രകടിപ്പിക്കും. കുറച്ചുകഴിയുമ്പോൾ മൂക്കിൽ നിന്ന് രക്തസ്രാവം, മൂക്കിൽ നിന്നും കണ്ണിൽനിന്നും സ്രവം പുറപ്പെടുവിക്കും. വയറിൻ്റെ ഭാഗത്ത് ചെറിയ കുരുക്കളുണ്ടാകും. നെറ്റിയുടെയോ വായുടെയോ ഭാഗത്ത് വിറയൽ വരും. സ്രവത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയും പെട്ടെന്ന് പടർന്നുപിടിക്കും.
രോഗലക്ഷണങ്ങൾ - പാർവോ
വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാതിരിക്കലാണ് ആദ്യം പ്രകടിപ്പിക്കുന്ന ലക്ഷണം. പിന്നെ ക്ഷീണം ബാധിച്ച് കിടക്കും. കൂടെയുള്ള നായ്ക്കളിൽ നിന്നും മറ്റും സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്.
No comments
Post a Comment