Header Ads

  • Breaking News

    ഇത്തവണ ക്രിസ്മസ് ആഘോഷം ട്രെയിനിലുമാവാം ; പുത്തൻ അവസരവുമായി ട്രെയിൻ ടൂറിസം




    കൊച്ചി :- എല്ലാവർഷവും വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നവരാണോ നിങ്ങൾ...? എങ്കിൽ ഇത്തവണ വ്യത്യസ്തമായി, മുൻപരിചയം പോലുമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളോടൊപ്പം ക്രിസ്‌മസ് ട്രെയിനിൽ ആഘോഷിക്കാൻ അവസരമൊരുങ്ങുന്നു. ഡിസംബർ 21-നു യാത്രതിരിച്ച് 31-ന് തിരിച്ചെത്തുന്ന രീതിയിൽ ഒരു മുഴുനീള ടൂറിസ്റ്റ് ട്രെയിൻ യാത്രയാണ് ഇത്. ഗോവ, ജോദ്‌പുർ, ജയ്‌സൽമേർ, ജയ്പു‌ർ, അജ്‌മേർ, ഉദയ്‌പുർ, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവിടങ്ങളാണ് സന്ദർശിക്കുക.

    ഇതൊരു പ്രീമിയം ടൂറിസ്റ്റ് ട്രെയിൻ ആയതിനാൽ മുതിർന്ന പൗരന്മാർക്കോ, തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കോ കുട്ടികൾക്കോ ആർക്കായാലും പൂർണ സുരക്ഷയോടുകൂടി യാത്ര ചെയ്യാവുന്നതാണെന്ന് ട്രെയിൻ ടൂർ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 73058 58585

    No comments

    Post Top Ad

    Post Bottom Ad