Header Ads

  • Breaking News

    ട്രംപിന്റെ വരവ് ഇന്ത്യാ – അമേരിക്ക വ്യാപാരയുദ്ധത്തിന് വഴിവെച്ചേക്കും; മുന്നറിയിപ്പുമായി യുഎസ് കോൺ​ഗ്രസ് അം​ഗം




    ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു ശേഷമുള്ള തീരുമാനങ്ങൾ ഇന്ത്യാ – അമേരിക്ക വ്യാപാരയുദ്ധത്തിന് വഴിവെച്ചേക്കും എന്ന മുന്നറിയിപ്പുമായി യുഎസ് കോൺ​ഗ്രസ് അം​ഗം സുഹാസ് സുബ്രഹ്മണ്യം. ഇന്ത്യയുടെ കയറ്റുമതിക്ക് 10 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുമെന്നും, ചൈനയ്ക്കൊപ്പം ഇന്ത്യയേയും അമേരിക്ക വ്യാപാര എതിരാളികളായി ലക്ഷ്യം വെക്കുന്നുണ്ട്.


    വ്യാപാരയുദ്ധം നല്ലതല്ലെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയ്ക്ക്മേല്‍ തീരുവ ചുമത്തുന്നതിനെ എതിര്‍ക്കുമെന്നും സുഹാസ് സുബ്രഹ്മണ്യം വ്യക്തമാക്കി. കഴിഞ്ഞ മാസം ഡെട്രോയിറ്റില്‍ വച്ച് നടന്ന ഒരു പൊതുചടങ്ങിൽ ഇന്ത്യ ഉയർന്ന തീരുവ അമേരിക്കൻ ഉത്പനങ്ങൾക്കും മുകളിൽ ചുമത്തുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നുചൈന 200 ശതമാനം വരെ തീരുവ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നുണ്ടെന്നും ഇന്ത്യ അതിലും ഉയര്‍ന്ന തീരുവയാണ് ചുമത്തുന്നതെന്നാണ് ട്രംപിന്റെ ആരോപണം. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 150 ശതമാനം വരെ തീരുവ ചുമത്തുന്നചാണ് ഇതിനെ ഉദാഹരിക്കാനായി ട്രംപ് എടുത്ത് കാണിച്ചത്.


    യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്റ്റൈല്‍ മേഖലകള്‍ക്ക് യുഎസ് താരിഫ് നയങ്ങള്‍ മാറ്റുന്നത് പ്രതികൂലമായി ബാധിക്കും.രാജ്യങ്ങള്‍ എത്രത്തോളം സാമ്പത്തികമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം ശക്തരാകുമെന്നാണ് യുഎസ് കോണ്‍ഗ്രസ് അംഗം സുഹാസ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നത്. 38 കാരനായ സുഹാസ സുബ്രഹ്മണ്യം വിര്‍ജീനിയയിലെ 10-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ കുടിയേറ്റ സംവിധാനത്തില്‍ സമൂലമായ മാറ്റം വേണമെന്നും സുഹാസ സുബ്രഹ്മണ്യം അഭിപ്രായപ്പട്ടു.

    No comments

    Post Top Ad

    Post Bottom Ad