Header Ads

  • Breaking News

    ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരി ചുമതലയേറ്റു





    ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരി ചുമതലയേറ്റു. വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ 3നാണ് ഇരുവരും നട തുറന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ് അരുൺ കുമാർ, നമ്പൂതിരി ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. വലിയ തിരക്കാണ് മലയാളമാസം ഒന്നാം തീയതിയായ ഇന്ന് അനുഭവപ്പെടുന്നത്.

    കഴിഞ്ഞവർഷം 16ന് ദർശനത്തിന് 14000 പേരായിരുന്നു, എന്നാൽ ഈ വർഷം ഇതേ ദിവസം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 70000 കഴിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവനും, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തും സന്നിധാനത്ത് തുടരുകയാണ്.മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ഇന്നലെ ശബരിമല ക്ഷേത്ര നട തുറന്നിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ക്ഷേത്ര നട തുറന്നു.

    വെള്ളിയാഴ്ച പ്രത്യേകിച്ച് പൂജകള്‍ ഒന്നും തന്നെയില്ലായിരുന്നു. ദര്‍ശന സമയം പതിനെട്ട് മണിക്കൂറാക്കി ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് തുറന്ന നട മണിക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീണ്ടും നട തുറന്ന് രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടച്ചിരുന്നു. അതേ സമയം, ശബരിമലയില്‍ പൊലീസ് പൂര്‍ണ സജ്ജമാണെന്നും ഒരു തീര്‍ത്ഥാടകനെയും ദര്‍ശനം നടത്താതെ മടക്കി അയക്കില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad