Header Ads

  • Breaking News

    പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു



    പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കലാസദന്റെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ നടന്ന ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. കവിയും നോവലിസ്റ്റുമായ പ്രൊഫ. വി.ജി. തമ്പി അദ്ധ്യക്ഷത വഹിച്ചു.മലയാള നോവലിസ്റ്റുകളിൽ സമകാലികരായിരുന്ന അന്നത്തെ 10 പ്രമുഖരെയെടുത്താൽ അതിലൊരാളായി മലയാളികൾ ആദരിച്ചിരുന്ന എഴുത്തുകാരനാണ് പാറപ്പുറത്തെന്ന് അശോകൻ ചരുവിൽ കൂട്ടിച്ചേർത്തു.

    നോവലിലൂടെയും സിനിമകളിലൂടെയും നിരവധി കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സിൽ അനശ്വരമാക്കിയ നോവലിസ്റ്റായിരുന്നു അദ്ദേഹമെന്ന് പ്രൊഫ. വി.ജി. തമ്പി അഭിപ്രായപ്പെട്ടു.ചലച്ചിത്രനിരൂപകനായ പ്രൊഫ. ഐ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കരയുടെ ‘കുഞ്ഞോനച്ചൻ’ എന്ന കഥാപാത്ര അവതരണം മലയാള സിനിമാലോകം എന്നും സ്‌മരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ഡോ. ജോർജ്ജ് മേനാച്ചേരി, അലക്‌സാണ്ടർ സാം, എൻ. ശ്രീകുമാർ, ഫാ. ജിയോ തെക്കിനിയത്ത്, ബേബി മൂക്കൻ, വി.പി. ജോൺസ് എന്നിവർ സംസാരിച്ചു. പറപ്പുറത്തിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി. ടി.ഒ. വിത്സൻ, ജെയ്ക്കബ് ചെങ്ങലായ്, പി.എൽ. ജോസ്, സിൽവി ജോർജ്, മാധവിക്കുട്ടി, പോൾ ചെവിടൻ തുടങ്ങിയവർ നേതൃത്വം നൽകി

    No comments

    Post Top Ad

    Post Bottom Ad