Header Ads

  • Breaking News

    തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി

    തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി. ബാഹുബലിയിലൂടെ ശ്രദ്ധേയനാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 47ാം വയസിലാണ് താരത്തിന്റെ വിവാഹമെന്നത് ആണ് മറ്റൊരു പ്രത്യേകത. വിവാഹവേഷത്തില്‍ ഭാര്യയ്ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ബീച്ച് വെഡ്ഡിങ് ആയിരുന്നു എന്നാണ് ഫോട്ടോയില്‍ നിന്ന് മനസിലാകുന്നത്.

    2003 ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് സുബ്ബരാജു ശ്രദ്ധനേടുന്നത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ തസ്‌കരവീരന്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ സുബ്ബരാജുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ജിതേന്ദ്രര്‍ റെഡ്ഡിയാണ് സുബ്ബരാജുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.

    No comments

    Post Top Ad

    Post Bottom Ad