Header Ads

  • Breaking News

    സൈബര്‍ തട്ടിപ്പുകളുടെ സ്വഭാവം മാറുന്നു, അതീവ ജാഗ്രത വേണമെന്ന് പോലീസ്

    സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറി വരുന്നതായും തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്.സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.നിക്ഷേപത്തട്ടിപ്പ്, കെ വൈ സി അപ്‌ഡേറ്റ് തട്ടിപ്പ്, കൂറിയര്‍ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോണ്‍ അനുവദിച്ചതായി പറഞ്ഞ് കോള്‍ വരുക, വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കില്‍ നിന്ന് എന്ന വ്യാജേന ഒ.ടി.പി ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബര്‍ തട്ടിപ്പുകാര്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.

    ആധികാരികത ഉറപ്പ് വരുത്തി മാത്രം ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, എ. ടി. എം കാര്‍ഡുകള്‍ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം.ഇത്തരം തട്ടിപ്പിനിരയായാല്‍ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പരിലോ cybercrime.gov.in വെബ്‌സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം.

    No comments

    Post Top Ad

    Post Bottom Ad