Header Ads

  • Breaking News

    ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്






    ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി. ക്ലീൻ കേരള കമ്പനിക്ക്‌ നൽകിയ ആദ്യ വാഹനം ജില്ലയ്ക്കാണ് അനുവദിച്ചത്. മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്.
    സ്വന്തം വാഹനം എത്തുന്നതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ഇനി സ്വന്തം വാഹനത്തിൽ പാഴ്‌വസ്തുക്കൾ ആർ.ആർ.എഫുകളിലേക്കും മറ്റു സംസ്കരണകേന്ദ്രത്തിലേയ്ക്കും എത്തിക്കാം. വാഹനം ഇന്ന് തിരുവനന്തപുരം ക്ലീൻ കേരള കമ്പനി ഹെഡ് ഓഫീസിൽനിന്നും മാനേജിങ് ഡയറക്ടർ ജി.കെ.സുരേഷ് കുമാറിൽനിന്നും ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് ഏറ്റുവാങ്ങി.
    ചടങ്ങിൽ കമ്പനി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽകുമാർ, പ്രോജക്ട്‌ മാനേജർ ശ്രീജിത്ത്, മറ്റു കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad