വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ
വയനാട് തെരെഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിച്ച് കിറ്റ് വിവാദം. മേപ്പാടി പഞ്ചായത്ത് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് പുഴുവരിച്ച കിറ്റുകൾ നൽകിയത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഭക്ഷ്യധാന്യങ്ങളുൾപ്പെടെ പൂഴ്ത്തിവെച്ചതിനെതിരെയും പ്രതിഷേധമുണ്ടായി. അതേസമയം മാനന്തവാടിയിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച കിറ്റുകൾ കോൺഗ്രസ് നേതാക്കൾ വിതരണം ചെയ്തതിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കിറ്റുകൾ ലഭിച്ചതായി ആദിവാസി ഊരുകളിലുള്ളവർ വെളിപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ശശികുമാരിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. കിറ്റ് വിതരണം നടത്തിയത് തോൽപ്പെട്ടി ആനക്യാമ്പ് ആദിവാസി ഊരിൽ
No comments
Post a Comment