വളപട്ടണം:
 കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ട് മുൻപ് വരച്ച അപൂർവ ചുവർചിത്രത്തിന് പുനർജനി.
ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശം ഉണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവർ വരച്ച ചിത്രം ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിൽ ഭിത്തി പുതുക്കിയപ്പോൾ നശിച്ചിരുന്നു.

ഗുരുവായൂർ ടി എസ് ശാസ്ത്ര ശർമൻ പ്രസാദ് വളപട്ടണം വടക്കില്ലത്തെ സുജിത് പരമേശ്വരന്റെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ നോക്കിയാണ് ഗണപതിയുടെയും ദേവിയുടെയും ഭാവം ആവിഷ്കരിച്ച് ചിത്രങ്ങൾ പുന:സൃഷ്ടിച്ചത്.