Header Ads

  • Breaking News

    നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി



    എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും പ്രതിഭാഗം വാദിച്ചു.

    അതേസമയം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രതിഭാഗം സമ്മതിച്ചിരുന്നു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻബാബുവിന്റെ കുടുംബവും ശക്തമായി എതിർത്തു. പതിനൊന്ന് ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ് ദിവ്യ. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനം

    നേരത്തെ ദിവ്യക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പിപി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യ ഇനി മുതൽ വെറും ബ്രാഞ്ച് അംഗമായി മാറും. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം നേരത്തെ സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരുന്നു. ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ദിവ്യക്കെതിരായ നടപടി ശരിവെച്ചത്‌

    No comments

    Post Top Ad

    Post Bottom Ad