സിം കാർഡ് വേണ്ട; ഫോൺ വിളിക്കാം മെസേജ് അയക്കാം: ‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ
ടെലികോം രംഗത്ത് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. രാജ്യവ്യാപകമായി അതിവേഗം 4ജി സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ 5ജിയും ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നു. ഇപ്പോഴിതാ ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം പരീക്ഷിക്കുകയാണ് ബിഎസ്എൻഎൽ.
ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ എന്നാൽ നിലവിലുള്ള സെല്ലുലാർ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയും. ഇതുവഴി ഉപഗ്രഹങ്ങൾ ബഹിരാകാശത്തെ മൊബൈൽ ടവറുകൾ പോലെ പ്രവർത്തിക്കുകയുെം ചെയ്യും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദർശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ ബിഎസ്എൻഎൽ വികസിപ്പിച്ചിരിക്കുന്നത്.
എൻടിഎൻ (നോൺ ടെറസ്ട്രിയൽ നെറ്റ് വർക്ക്) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആൻഡ്രോയിഡ് സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാൻ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
No comments
Post a Comment