Header Ads

  • Breaking News

    ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ ‘സൈബര്‍ വാള്‍’; ആപ്പ് തയ്യാറാക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനി



    തിരുവനന്തപുരം: വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളുംമറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്.

    ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാടുന്‍ കരാറുറപ്പിക്കും.ഫോണ്‍നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക. ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാന്‍ സൗകര്യമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad