ഞങ്ങളുടെ പിള്ളേരെ തൊടുന്നോടാ'; പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ
അഹമ്മദാബാദ്: അനധികൃതമായി പാകിസ്താൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് തീരത്തുനിന്ന് പോയ മൽസ്യത്തൊഴിലാളികളെയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി മോചിപ്പിച്ചത്.തിരകളെ ത്രസിപ്പിക്കുന്ന നടപടിയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്ന് ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് പറയുന്നത്. ഇന്ത്യ-പാകിസ്താൻ സമുദ്രാതിർത്തിയിലെ, നോ ഫിഷിങ് സോണിൽ വെച്ച് ഒരു ഇന്ത്യൻ മൽസ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാർഡിന് ലഭിച്ചു. പാകിസ്താൻ മാരിടൈം ഏജൻസിയുടെ ഒരു കപ്പൽ തങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു മൽസ്യബന്ധനബോട്ടിനെയും ഏഴ് മൽസ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തുവെന്നും സഹായിക്കണമെന്നുമായിരുന്നു ആ സന്ദേശം.വിവരം ലഭിച്ചയുടൻ തന്നെ കോസ്റ്റ് ഗാർഡ് വിഷയത്തിൽ ഇടപെട്ടു. മൽസ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത കപ്പലിനെ പിന്തുടരാൻ മറ്റൊരു കപ്പലിനെ അയച്ചു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഒരു കിടിലൻ ചേസിങ്ങിനൊടുവിൽ പാകിസ്താന്റെ കപ്പലിനെ വളയുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.
No comments
Post a Comment