Header Ads

  • Breaking News

    റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ കടമ്പകളേറെ



    കൊല്ലം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അക്ഷയകേന്ദ്രം, ഓൺലൈൻ സേവനങ്ങൾ മുഖേന അപേക്ഷ സ്വീകരിച്ചു തുടങ്ങി.അർഹരായ ഒട്ടേറെ കുടുംബങ്ങൾ ഇനിയും പട്ടികയിൽ ഇടംനേടിയിട്ടില്ല. അതേസമയം, അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.2009-ലെ ബി.പി.എൽ.പട്ടികയിലുൾപ്പെട്ട സാക്ഷ്യപത്രം, 2009-ലെ ബി.പി.എൽ.പട്ടികയിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്ന തദേശസ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതിച്ചീട്ട് പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽചെയ്തു ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

    ഇവർക്ക് അപേക്ഷിക്കാനാകില്ല

    റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായനികുതിദായകൻ, സർവീസ് പെൻഷണർ, 1000-ൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ്‌ (ഡോക്ടർ, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), കാർഡിലെ എല്ലാ അംഗങ്ങൾക്കുംകൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി.വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ

    വേണം സാക്ഷ്യപത്രങ്ങൾ…

    * തദേശസ്ഥാപന സെക്രട്ടറി ഒപ്പിട്ട വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

    * വാടകവീടാണെങ്കിൽ അതിന്റെ കരാർപത്രം (200 രൂപ മുദ്രപത്രത്തിൽ രണ്ടു സാക്ഷികളുടെ ഒപ്പുസഹിതം) വാടകയ്ക്കെന്നു തെളിയിക്കുന്ന രേഖകൾ.

    * 2009-ലെ ബി.പി.എൽ. സർവേ പട്ടികയിലെ അംഗമാണെങ്കിലും അല്ലെങ്കിലും ബി.പി.എൽ.കാർഡിന് അർഹനാണെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

    * മാരക രോഗങ്ങളുണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / അംഗപരിമിത സർട്ടിഫിക്കറ്റ്

    * സർക്കാർ പദ്ധതി മുഖേന ലഭിച്ച വീടാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്

    * 21 വയസ്സ്‌ പൂർത്തീകരിച്ച പുരുഷൻമാരില്ലാത്ത നിരാലംബരായ വിധവകളാണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.

    * സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം (വീട് ഇല്ലാത്തവർ പഞ്ചായത്ത് സെക്രട്ടറിയുടെയും സ്ഥലമില്ലാത്തവർ വില്ലേജ് ഓഫീസറുടെയും)

    * വില്ലേജിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്

    ഇവിടെ സ്വീകരിക്കില്ല

    മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ സ്വീകരിക്കില്ല.


    No comments

    Post Top Ad

    Post Bottom Ad