ജാഗ്രതൈ, കല്യാണക്ഷണവും തട്ടിപ്പോ ! കല്യാണക്കത്തിന്റെ രൂപത്തിലും സൈബർ തട്ടിപ്പുകാരെത്തുന്നു
കാസർഗോഡ് :- ഡിജിറ്റൽ കല്യാ ണക്കത്തിന്റെ രൂപത്തിലും സൈബർ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിൽ അജ്ഞാത നമ്പരുകളിൽ നിന്നുള്ള കല്യാണ ക്ഷണക്കത്ത് ലഭി ച്ചാൽ തുറക്കുകയോ ഡൗൺ ലോഡ് ചെയ്യുകയോ അരു തെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. തുറന്നാൽ മാൽ വേറുകളോ സ്പൈവേറുകളോ ഫോണിൽ കടന്നുകൂടും. ഇതു പയോഗിച്ച് സൈബർ തട്ടിപ്പു കാർ വിവരങ്ങൾ ചോർത്തും. ചിലപ്പോൾ ഫോണും അവരു ടെ വരുതിയിലാക്കും.
ആൻഡ്രോയ്‌ഡ് ആപ്ലി ക്കേഷനുകൾ കൈമാറാനും ഫോണിൽ ഇൻസ്റ്റാൾ ചെ യ്യാനും സഹായിക്കുന്ന ആൻ ഡ്രോയ്‌ഡ് പാക്കേജ് ഫയൽ (എ.പി.കെ.) ഫയലുകളടങ്ങി യതാകും ഇത്തരം കല്യാണ ക്കത്തുകൾ. ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്മളറിയാതെ മാൽവേറുകളോ സ്പൈവേ റുകളോ അപ്പോൾത്തന്നെ ഫോണിൽ കടന്നുകൂടാം. ചി ലപ്പോൾ ഏതെങ്കിലും വ്യാജ വെബ്സൈറ്റിലേക്കാകും ഇത് നയിക്കുക. അവിടെനി ന്ന് ചില ഫയലുകൾ ഡൗൺ ലോഡ് ചെയ്യാൻ ആവശ്യപ്പെ ടും. ഇങ്ങനെ ചെയ്യുന്നതോ ടെ ഫോണിലെത്തുന്ന മാൽ വേറുകൾ വഴിയും വിവരങ്ങൾ ചോർത്തും.
ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിന് പുറമേ ഓൺലൈൻ ബാങ്കിങ്, യു.പി ഐ. സേവനങ്ങൾ ഉപയോ ഗിക്കുന്നുണ്ടെങ്കിൽ യൂസർ നെയിം, പാസ്‌വേഡ് തുടങ്ങി യവയും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇതുപയോഗിച്ചും പണം തട്ടും. ഫോണിൽ ശേ ഖരിച്ചിട്ടുള്ള ബന്ധുക്കളുടെ യും സുഹൃത്തുക്കളുടെയുമൊ ക്കെ നമ്പരുകളും ഇവർ ശേഖ രിക്കും. ഇതുപയോഗിച്ച് ഫോ ണിൻ്റെ ഉടമയുടെ പേരിൽ സുഹൃത്തുക്കളിൽനിന്ന് പണം തട്ടാനും ശ്രമിക്കും.
സമ്മാനങ്ങളുടെ പേരിലും തട്ടിപ്പുകാരെത്തും
ക്രിസ്മസും പുതുവത്സരവു മാണ് വരുന്നത്. സമ്മാനങ്ങൾ ലഭിക്കുമെന്നും ആശംസാകാർ ഡാണെന്ന മട്ടിലുമൊക്കെ സാ മൂഹികമാധ്യമങ്ങളിലൂടെ ലിങ്കു കൾ അയച്ച് ഇനി തട്ടിപ്പിന് ശ്ര മമുണ്ടാകും. പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും പേരിലാകും ഇവ ലഭിക്കുക. ഇത്തരം ലിങ്കുകൾ കിട്ടുന്ന വർ തട്ടിപ്പാണെന്നറിയാതെ അംഗങ്ങളായ ഗ്രൂപ്പുകളിലേ ക്കും സുഹൃത്തുക്കൾക്കുമൊ ക്കെ ഫോർവേഡ് ചെയ്തുകൊ ടുക്കും. അങ്ങനെ അവരും തട്ടിപ്പിനിരയാകും.
ഇനി തട്ടിപ്പിനിരയായാൽ കഴിയുന്നതും വേഗം നാഷ ണൽ സൈബർ ക്രൈം റി പ്പോർട്ടിങ് പോർട്ടലിന്റെ ടോൾ ഫ്രീ നമ്പരായ 1930-ൽ വിവര മറിയിക്കുക. www.cybercrime. gov.in എന്ന വെബ്സൈറ്റി ലും പരാതി രജിസ്റ്റർ ചെയ്യാം.
No comments
Post a Comment