KSRTC പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്രയും വിനോദയാത്രയും സംഘടിപ്പിക്കുന്നു
പയ്യന്നൂർ :- കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് പയ്യന്നൂരിൽ നിന്നും കോഴിക്കോട് ടൂർ സംഘടിപ്പിക്കുന്നു. പെരുവണ്ണാമൂഴി, തോണിക്കടവ്, മീന്തുള്ളിപ്പാറ, കരിയാത്തുംപാറ, കോഴിക്കോട് പ്ലാനറ്റേറിയം, കോഴിക്കോട് ബീച്ച്, മിഠായി തെരുവ് എന്നിവയാണ് സന്ദർശിക്കുന്നത്. രാവിലെ ആറ് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിൽ ആണ് യാത്ര.
പയ്യന്നൂരിൽ നിന്ന് നവംബർ 30ന് കൊല്ലൂർ മൂകാംബിക തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. മൂകാംബിക, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളാണ് യാത്രയിലുള്ളത്. നവംബർ 30ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഫോൺ : 9745534123, 8075823384
No comments
Post a Comment