Header Ads

  • Breaking News

    കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി മോഷണ മുതൽ സൂക്ഷിച്ചു’, 115 കോൾ രേഖകളും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ച് അന്വേഷണം



    വളപട്ടണം കവർച്ച കേസിൽ പ്രതി കസ്റ്റഡിയിലായ സംഭവത്തിൽ പ്രതികരിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ. 115 കോൾ രേഖകളും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ചുവെന്നും പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. 75 പേരുടെ വിരലടയാളം പരിശോധിക്കുകയും 215 പേരുടെ മൊഴിയെടുക്കുകയും ചെയ്തു.

    കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് സിസിടിവിയിൽ നിന്ന് മനസിലായി. വിരലടയാളം പരിശോധിച്ചാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊണ്ടിമുതൽ വീട്ടിൽ നിന്നും കണ്ടെടുത്തു. കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് സൂക്ഷിച്ചത്. 1.21 കോടി രൂപ കണ്ടെടുത്തുവെന്നും കമ്മീഷണർ പറഞ്ഞു. 267 പവൻ ആണ് കണ്ടെടുത്തു.അഷറഫിന്റെ അയൽവാസി ലിജീഷിനെയാണ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്. കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad