മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ ട്രയല്‍ റണ്‍ 15ന് ആരംഭിക്കും
മട്ടന്നൂർ: മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര്‍ പൊലീസ് എന്നിവരുടെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുമായി വാഹനയാത്രക്കാര്‍ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുന്നതായിരിക്കും.
No comments
Post a Comment