പുഷ്പ 2 പ്രദർശിപ്പിക്കുന്നതിനിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം; കാണികൾക്ക് അവശത
അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള ഗ്യാലക്‌സി തിയേറ്ററിലാണ് സംഭവം.വ്യാഴാഴ്ച രാത്രി 10 മണിയോടെയുള്ള പ്രദർശനത്തിനിടെ കാണികൾക്ക് അവശത അനുഭവപ്പെട്ടു. ഇടവേളയ്ക്കിടെ ആരോ രാസവസ്തു സ്‌പ്രേ ചെയ്തതായി സംശയം. പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഇതിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി അല്ലു അർജുൻ രംഗത്തുവന്നു. സംഭവം തന്റെ ഹൃദയം തകർത്തുവെന്നും കുടുംബത്തിന് തന്റെ അനുശോചനം അറിയിക്കുന്നുവെന്നും അല്ലു അർജുൻ പറഞ്ഞു.
വൈകാതെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും അല്ലു അർജുൻ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
No comments
Post a Comment