Header Ads

  • Breaking News

    ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം



    ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്‍റെ മൂടി തകർന്ന് അതിൽ വീഴുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.

    കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടികളെ രക്ഷപ്പെടുത്തി ദുധി കമ്മ്യൂണിറ്റി ഹെൽത്ത്
    സെന്‍ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും എഎസ്പി അറിയിച്ചു.

    അതേ സമയം, ബറേലി-ഇറ്റാവ റോഡിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ടാങ്കർ അമിത വേഗതയിലെത്തിലായിരുന്നെന്നും സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം നടക്കുകയാണെന്നും റൂറൽ എഎസ്പി മനോജ് കുമാർ അവസ്തി പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad