Header Ads

  • Breaking News

    സ്വകാര്യബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു,52 ക്കാരിയുടെ താടിയെല്ല് പൊട്ടി


    സ്വകാര്യബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ താടിയെല്ല് പൊട്ടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ബസ്സിന്റെ പിൻവശത്ത് ഡോറിൽ നിൽക്കുകയായിരുന്നു ഷൈലജ. വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ ഷൈലജയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. താടിയെല്ലിന് പൊട്ടലേറ്റതായി പരിശോധനയിൽ കണ്ടെത്തി. ഒരു ദിവസത്തിന് താൽകാലികമായി മായി ഓടാൻ വന്ന ബസിൽ നിന്നാണ് സ്ത്രീ അപകടത്തിൽ പെട്ടത്.


    No comments

    Post Top Ad

    Post Bottom Ad