Header Ads

  • Breaking News

    അമ്മക്ക് മന്ത്രവാദ ചികിത്സയ്‌ക്കെത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചു: വളാഞ്ചേരി ഉസ്താദിന് 54 വർഷം തടവ് ശിക്ഷ



    മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് 54 വർഷം തടവ് ശിക്ഷ. പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച മുഹമ്മദ് പി.സി എന്നയാൾക്കാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ ചികിത്സയുടെ പേരിലായിരുന്നു ഇയാൾ പെൺകുട്ടിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്. 2021ലായിരുന്നു മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ചത്.

    വളാഞ്ചേരി ഉസ്താദ് എന്നാണ് മുഹമ്മദ് പി.സി അറിയപ്പെടുന്നത്. ഇയാൾ സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. പെൺകുട്ടിയുടെ അമ്മയുടെ ചികിത്സിക്കായി ഇയാൾ വീട്ടിലെത്തുന്നത് പതിവായിരുന്നു. ചികിത്സയുടെ പേരിൽ അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പീഡനം. കുട്ടിയ്ക്ക് കൗൺസിലിങ് നൽകുകയാണെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

    ഇങ്ങനെ രണ്ടു മാസത്തിനിടെ മൂന്നു തവണ ഇയാൾ പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി. തുടർന്ന് സഹോദരിയോടാണ് പെൺകുട്ടി പീഡന വിവരം വെളുപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകളിലായി 54 വർഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്സോ കോടതി വിധിച്ചത്.

    No comments

    Post Top Ad

    Post Bottom Ad